നേമം: കണ്ണൂർ ജില്ലയിലെ ചെറുപുഴയിൽ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടയാളെ രക്ഷിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു മരിച്ച രക്ഷാപ്രവർത്തകനായ രാജേഷിന്റെ കുടുംബത്തിന് കണ്ണൂർ ചെറുപുഴ പഞ്ചായത്ത് സ്വരൂപിച്ച 5.72 രൂപ ലക്ഷം കൈമാറി.
കോവളം എംഎൽഎ അഡ്വ. എം വിൻസന്റ്, പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ എന്നിവർ ചേർന്നാണു തുക രാജേഷിന്റെ കുടുംബത്തിനു കൈമാറിയത്. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആഗ്നസ്റാണി, വാർഡ് മെമ്പർ കെ. മഹേഷ്, ജയൻ പെരിങ്ങമ്മല, റാണ എസ്. സുകുമാർ, ചെറുപുഴ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.